
രാമായണമാഹാത്മ്യം
രാമായണ മാസത്തിനു യോജിക്കുന്ന പോസ്റ്റു്. ഹനുമാന്റെ രാമായണപാരായണം കേട്ട് ആനന്ദിക്കുന്ന സീതാരാമന്മാരും പരിവാരങ്ങളും. കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്രത്തില്‍നിന്ന്.തൃക്കടീരി,പാഞ്ഞാള്‍ അയ്യപ്പന് കാവ് ,തൃശൂര്‍ വടക്കുംനാഥന്,അടയ്ക്കാപുത്തൂര്‍ എന്നിവിടങ്ങളിലും രാമായണമാഹാത്മ്യ ചിത്രങള്‍ കാണാം.
ഹനുമാന് വായിക്കുന്ന രാമായണത്തിന്റെ ഒരു ക്ലോസപ്പ്.

ഇത് രാമായണത്തിലെ ഏതു ഭാഗമാണ്?അറിവുള്ളവര്‍ പറഞ്ഞുതരുമല്ലോ.എഴുത്തച്ഛന്റെ രാമായണമാണോ അത്? അതോ ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ഏതെങ്കിലും രാമായണം?
ചുവര് ചിത്രങ്ങള്‍ സീരീസിലെ മറ്റു ചിത്രങ്ങള്‍ (1), (2), (3), (4), (5), (6), (7)