Friday, January 15, 2010

സൂര്യഗ്രഹണം 2010

ഇന്നലത്തെ സൂര്യഗ്രഹണം....


എന്റെ 100mm റിഫ്ളക്ടര്‍ ടെലിസ്ക്കോപ്പിലൂടെ prime focus രീതിയില്‍ എടുത്ത സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍.സോളാര്‍ ഫിൽറ്ററുകളൊന്നും ഉപയോഗിച്ചില്ല.ടെലിസ്ക്കോപ്പിലൂടെ സോളാര്‍ ഫില്‍റ്റര്‍ ഇല്ലാതെ സൂര്യനെ നോക്കാന്‍ പാടില്ല.DON'T EVEN THINK ABOUT IT !!!(എന്റെ കാര്യം നോക്കണ്ട...കാർന്നോർക്ക് അടുപ്പിലും.....എന്നു കേട്ടിട്ടില്ലേ ;-)


Camera Canon EOS 400D
Telescope -100 mm Newtonian reflector- prime focus methodപന്ത്രണ്ടു മണി നാൽപ്പത്തഞ്ചു മിനിട്ട്..

ഒരു മണി എട്ടു മിനിട്ട്..ഒരു മണി പതിനെട്ടു മിനിട്ട്..

ഒരു മണി നാല്പത്തിരണ്ട് മിനിട്ട്..


Tuesday, December 15, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി

ഇന്ന് എന്റെയും എന്റെ ബ്ലോഗിന്റെയും പിറന്നാളാണ്.ബ്ലോഗിന് ഒരു വയസ്സ്.എന്റെ വയസ്സ്....(പിറന്നാളുകാരന്‍ അന്നത്തെ ദിവസം വയസ്സ് പറയാന്‍ പാടില്ല.:-)എന്തായാലും ഒരു ചുമര്‍ ചിത്രം.നിരീശ്വരവാദികൾക്കും ദൈവാധീനം പ്രധാനപ്പെട്ടതാണല്ലോ ;-)ദക്ഷിണാമൂര്‍ത്തി. The Cosmic Teacher,God of Gnosis,lord of the South... കണ്ണൂര്‍ തൊടീക്കളം ശിവ ക്ഷേത്രത്തില്‍ നിന്ന്.(പഴശ്ശി രാജാവ് ഈ ക്ഷേത്ര പരിസരത്തെക്കെ ഒളിവില്‍ താമസിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.അപ്പൊ പഴശ്ശി രാജാവ്‌ ഈ ചിത്രം കണ്ടിട്ടുണ്ടായിരിക്കും.ചിത്രത്തിന് ഇരുന്നൂറ്റന്‍പതോളം വര്‍ഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു.)


പരമമായ ജ്ഞാനം കാരുണ്യപൂര്‍വ്വം ഉപദേശിക്കുന്ന ആചാര്യന്റെ രൂപത്തിലുള്ള ശിവന്റെ സൌമ്യമായ ഭാവം.ക്ഷേത്രങ്ങളില്‍ തെക്കുവശത്തായിട്ടാണ് ദക്ഷിണാമൂര്‍ത്തിയുടെ സ്ഥാനം. ദക്ഷിണ എന്നാല്‍ ബുദ്ധി.ബുദ്ധിയുടെ മൂര്‍ത്തി, ദാക്ഷ്യണ്യത്തിന്റെ മൂര്‍ത്തി,തെക്കോട്ടു ദര്‍ശനമുള്ള മൂര്‍ത്തി എന്നീ അര്‍ത്ഥങ്ങളെല്ലാം ദക്ഷിണാമൂർത്തിക്ക് ചേരും.


താഴെ കാണുന്നത് ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത്...ഏകദേശം മൂന്നു മാസത്തെ അധ്വാനവും,മുന്നൂറോളം ഫോട്ടോഷോപ്പ് ലെയറുകളും...മറ്റൊരു ഫോട്ടോഷോപ്പ് വിദ്യ .....(പടത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.) ഇത് മെറ്റാലിക് പേപ്പറില്‍ പ്രിന്റ് ചെയ്തപ്പോള്‍ ശരിക്കും ചെമ്പുതകിടിന്റെ ലുക്കുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചെമ്പുതകിടില്‍ ചിത്രം വരച്ചതു കണ്ടപ്പോള്‍ എനിക്ക് പറ്റുന്നപോലൊന്ന് ഞാനും ചെയ്തു.അല്ല പിന്നെ....:-)
മറ്റു ചുവര്‍ചിത്രങ്ങള്‍ ഇവിടെ...(1) (2) (3) (4) (5) (6) (7) ( 8)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ന്നുള്ള ഭാഗം ഉടനെ...


Monday, September 7, 2009

ശാര്‍ദ്ദൂലവിക്രീഢിതം (ഫോട്ടോ)

ഇത്തവണത്തെ പുലിക്കളി, ങ്ങട്ട്...വെടിപ്പായില്യാ....മഴ കാരണം.ചില ഫോട്ടോസ് താഴെ.

Friday, July 17, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (8)രാമായണമാഹാത്മ്യം


രാമായണമാഹാത്മ്യം

രാമായണ മാസത്തിനു യോജിക്കുന്ന പോസ്റ്റു്. ഹനുമാന്റെ രാമായണപാരായണം കേട്ട് ആനന്ദിക്കുന്ന സീതാരാമന്മാരും പരിവാരങ്ങളും. കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്രത്തില്‍നിന്ന്.തൃക്കടീരി,പാഞ്ഞാള്‍ അയ്യപ്പന്‍ കാവ് ‍,തൃശൂര്‍ വടക്കുംനാഥന്‍,അടയ്ക്കാപുത്തൂര്‍ എന്നിവിടങ്ങളിലും രാമായണമാഹാത്മ്യ ചിത്രങള്‍ കാണാം.

ഹനുമാന്‍ വായിക്കുന്ന രാമായണത്തിന്റെ ഒരു ക്ലോസപ്പ്.


ഇത് രാമായണത്തിലെ ഏതു ഭാഗമാണ്?അറിവുള്ളവര്‍ പറഞ്ഞുതരുമല്ലോ.എഴുത്തച്ഛന്റെ രാമായണമാണോ അത്? അതോ ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ഏതെങ്കിലും രാമായണം?ചുവര്‍ ചിത്രങ്ങള്‍ സീരീസിലെ മറ്റു ചിത്രങ്ങള്‍ (1), (2), (3), (4), (5), (6), (7)

Friday, June 19, 2009

സൂര്യകാന്തി പൂക്കള്‍ (ഫോട്ടോ)

ഗോപാലസ്വാമി ഹില്‍സിലേക്കുള്ള(Himavad Gopalaswamy Betta,Karnataka) യാത്രയില്‍ കണ്ട ഒരു സൂര്യകാന്തി പാടം.
Friday, May 8, 2009

തൃശൂര്‍ പൂരം ---2009 വീണ്ടും ചില പൂരച്ചിത്രങ്ങള്‍.

തൃശൂര്‍ പൂരം ---2009 (3)

ഒരു ആനക്കുളി. പൂരത്തിനുള്ള ഒരുക്കം
പ്രസിദ്ധമായ മഠത്തില്‍ വരവ്.
പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്.


ആനകളുടെ കാലു തണുപ്പിക്കാനുള്ള സംവിധാനം.


തിരുവമ്പാടിയുടെ കുടമാറ്റം.ചിത്രത്തില്‍ എത്ര മൊബൈല്‍ ക്യാമറകള്‍ കാണാമെന്നു നോക്കുക.