Tuesday, December 15, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി

ഇന്ന് എന്റെയും എന്റെ ബ്ലോഗിന്റെയും പിറന്നാളാണ്.ബ്ലോഗിന് ഒരു വയസ്സ്.എന്റെ വയസ്സ്....(പിറന്നാളുകാരന്‍ അന്നത്തെ ദിവസം വയസ്സ് പറയാന്‍ പാടില്ല.:-)എന്തായാലും ഒരു ചുമര്‍ ചിത്രം.നിരീശ്വരവാദികൾക്കും ദൈവാധീനം പ്രധാനപ്പെട്ടതാണല്ലോ ;-)



ദക്ഷിണാമൂര്‍ത്തി. The Cosmic Teacher,God of Gnosis,lord of the South... കണ്ണൂര്‍ തൊടീക്കളം ശിവ ക്ഷേത്രത്തില്‍ നിന്ന്.(പഴശ്ശി രാജാവ് ഈ ക്ഷേത്ര പരിസരത്തെക്കെ ഒളിവില്‍ താമസിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.അപ്പൊ പഴശ്ശി രാജാവ്‌ ഈ ചിത്രം കണ്ടിട്ടുണ്ടായിരിക്കും.ചിത്രത്തിന് ഇരുന്നൂറ്റന്‍പതോളം വര്‍ഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു.)


പരമമായ ജ്ഞാനം കാരുണ്യപൂര്‍വ്വം ഉപദേശിക്കുന്ന ആചാര്യന്റെ രൂപത്തിലുള്ള ശിവന്റെ സൌമ്യമായ ഭാവം.ക്ഷേത്രങ്ങളില്‍ തെക്കുവശത്തായിട്ടാണ് ദക്ഷിണാമൂര്‍ത്തിയുടെ സ്ഥാനം. ദക്ഷിണ എന്നാല്‍ ബുദ്ധി.ബുദ്ധിയുടെ മൂര്‍ത്തി, ദാക്ഷ്യണ്യത്തിന്റെ മൂര്‍ത്തി,തെക്കോട്ടു ദര്‍ശനമുള്ള മൂര്‍ത്തി എന്നീ അര്‍ത്ഥങ്ങളെല്ലാം ദക്ഷിണാമൂർത്തിക്ക് ചേരും.


താഴെ കാണുന്നത് ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത്...ഏകദേശം മൂന്നു മാസത്തെ അധ്വാനവും,മുന്നൂറോളം ഫോട്ടോഷോപ്പ് ലെയറുകളും...



മറ്റൊരു ഫോട്ടോഷോപ്പ് വിദ്യ .....(പടത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.) ഇത് മെറ്റാലിക് പേപ്പറില്‍ പ്രിന്റ് ചെയ്തപ്പോള്‍ ശരിക്കും ചെമ്പുതകിടിന്റെ ലുക്കുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചെമ്പുതകിടില്‍ ചിത്രം വരച്ചതു കണ്ടപ്പോള്‍ എനിക്ക് പറ്റുന്നപോലൊന്ന് ഞാനും ചെയ്തു.അല്ല പിന്നെ....:-)




മറ്റു ചുവര്‍ചിത്രങ്ങള്‍ ഇവിടെ...(1) (2) (3) (4) (5) (6) (7) ( 8)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ന്നുള്ള ഭാഗം ഉടനെ...