Wednesday, February 25, 2009

സൌന്ദര്യം (ഫോട്ടോ)...ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി


മോഡല്‍ -------ധന്യ
ഫോട്ടോ --------അനീഷ് ഉപാസന
ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി ------ഞാന്‍ തന്നെ
സോഫ്റ്റ്‌വെയര്‍ -------ഫോട്ടോഷോപ്പ്


ഇടതുവശത്ത് കാണുന്ന ഒറിജിനല്‍ ചിത്രം എന്റെ സുഹൃത്തായ അനീഷ് ഉപാസന എടുത്തതാണ്. ഇദേഹം ഗൃഹലക്ഷ്മിയുടെയും മററും കവര്‍ ചെയ്യാറുള്ള പ്രസിദ്ധനായ ഫോട്ടോഗ്രാഫറാണ്. വലതുവശത്തുള്ളത് ഞാന്‍ ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്.എന്റെ ഫോട്ടോഷോപ്പ് കഴിവ് ചിലരെ ബോധ്യപ്പെടുത്താന്‍ ചെയ്തത്.Most of our lives are about proving something, either to ourselves or to someone else :-))










Saturday, February 14, 2009

ഇത് ഫോട്ടോ അല്ല!! (ഫോട്ടോ)



software adobe photoshop



ഇത് ഫോട്ടോ അല്ല. ഫോട്ടോഷോപ്പ് മാത്രമുപയോഗിച്ച് ഉണ്ടാക്കിയത്.Bert Monroy യുടെ പുസ്തകങ്ങള്‍ വായിച്ച് ആവേശം കേറി ചെയ്തു നോക്കിയതാണ്.Bert Monroy തേങ്ങയുടക്കുമ്പോള്‍ ഒരു ചെരട്ടയെങ്കിലും ഉടയ്ക്കാനുള്ള എന്റെ ഒരു ശ്രമം.

രസകരമായ കാര്യം ഈ ചിത്രം ഞാനൊരു ഫോട്ടോഗ്രാഫി മാസികയുടെ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരത്തിനു അയച്ചു കൊടുത്തിരുന്നു.അതിനു സമ്മാനവും കിട്ടി.ഫോട്ടോ അല്ല എന്ന് പിന്നീട് മനസ്സിലയതുകൊണ്ടാവാം, സമ്മാനം തന്നില്ല:-(

ഏകദേശം 20 മണികൂര്‍ സമയമെടുത്തു ഈ ചിത്രം നിര്‍മ്മിക്കാന്‍.എന്തിനിത്ര ബുദ്ധിമുട്ടുന്നു? ഒരു ക്യാമറ ഉപയോഗിച്ചു ഫോട്ടൊ എടുത്താല്‍ പോരേ എന്ന് തോന്നുന്നവരോട്. I like doing it ;-)