Tuesday, December 15, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (9) ദക്ഷിണാമൂര്‍ത്തി

ഇന്ന് എന്റെയും എന്റെ ബ്ലോഗിന്റെയും പിറന്നാളാണ്.ബ്ലോഗിന് ഒരു വയസ്സ്.എന്റെ വയസ്സ്....(പിറന്നാളുകാരന്‍ അന്നത്തെ ദിവസം വയസ്സ് പറയാന്‍ പാടില്ല.:-)എന്തായാലും ഒരു ചുമര്‍ ചിത്രം.നിരീശ്വരവാദികൾക്കും ദൈവാധീനം പ്രധാനപ്പെട്ടതാണല്ലോ ;-)ദക്ഷിണാമൂര്‍ത്തി. The Cosmic Teacher,God of Gnosis,lord of the South... കണ്ണൂര്‍ തൊടീക്കളം ശിവ ക്ഷേത്രത്തില്‍ നിന്ന്.(പഴശ്ശി രാജാവ് ഈ ക്ഷേത്ര പരിസരത്തെക്കെ ഒളിവില്‍ താമസിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.അപ്പൊ പഴശ്ശി രാജാവ്‌ ഈ ചിത്രം കണ്ടിട്ടുണ്ടായിരിക്കും.ചിത്രത്തിന് ഇരുന്നൂറ്റന്‍പതോളം വര്‍ഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു.)


പരമമായ ജ്ഞാനം കാരുണ്യപൂര്‍വ്വം ഉപദേശിക്കുന്ന ആചാര്യന്റെ രൂപത്തിലുള്ള ശിവന്റെ സൌമ്യമായ ഭാവം.ക്ഷേത്രങ്ങളില്‍ തെക്കുവശത്തായിട്ടാണ് ദക്ഷിണാമൂര്‍ത്തിയുടെ സ്ഥാനം. ദക്ഷിണ എന്നാല്‍ ബുദ്ധി.ബുദ്ധിയുടെ മൂര്‍ത്തി, ദാക്ഷ്യണ്യത്തിന്റെ മൂര്‍ത്തി,തെക്കോട്ടു ദര്‍ശനമുള്ള മൂര്‍ത്തി എന്നീ അര്‍ത്ഥങ്ങളെല്ലാം ദക്ഷിണാമൂർത്തിക്ക് ചേരും.


താഴെ കാണുന്നത് ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത്...ഏകദേശം മൂന്നു മാസത്തെ അധ്വാനവും,മുന്നൂറോളം ഫോട്ടോഷോപ്പ് ലെയറുകളും...മറ്റൊരു ഫോട്ടോഷോപ്പ് വിദ്യ .....(പടത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.) ഇത് മെറ്റാലിക് പേപ്പറില്‍ പ്രിന്റ് ചെയ്തപ്പോള്‍ ശരിക്കും ചെമ്പുതകിടിന്റെ ലുക്കുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചെമ്പുതകിടില്‍ ചിത്രം വരച്ചതു കണ്ടപ്പോള്‍ എനിക്ക് പറ്റുന്നപോലൊന്ന് ഞാനും ചെയ്തു.അല്ല പിന്നെ....:-)
മറ്റു ചുവര്‍ചിത്രങ്ങള്‍ ഇവിടെ...(1) (2) (3) (4) (5) (6) (7) ( 8)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ന്നുള്ള ഭാഗം ഉടനെ...


19 comments:

Baiju Elikkattoor said...

:)

the man to walk with said...

nalla shramam...best wishes

Captain Haddock said...

ബ്ലോഗിനും, ബ്ലോഗ്‌നാഥാ മൂര്‍ത്തിക്കും ആശംസകള്‍

പടം കലക്കി, ട്ടോ ..

കാട്ടിപ്പരുത്തി said...

നല്ല ചിത്രങ്ങള്‍
ആശംസകള്‍

ശ്രീലാല്‍ said...

Bright and Brilliant !

excellent work man..

cALviN::കാല്‍‌വിന്‍ said...

ഫീകരാ...
പാമ്പിന്റെ ചിരിക്കുന്ന മുഖം ഒരു പക്ഷേ കേരളാ മ്യൂറത്സിൽ മാത്രമേ കാണൂ ;)

ഭൂതത്താന്‍ said...

kollam .....nalla sramam thanks

യരലവ~yaraLava said...

ചെമ്പു തകിട് പരിക്ഷണം എനിക്കിഷ്ടായി

പറഞ്ഞപോലെ മെറ്റാലിക് പേപ്പറില്‍ പ്രിന്റെടുത്തു ഫ്രെയിമിലാക്കി ചുമരില്‍ തൂക്കിയിടണം. താഴെ - ബ്രൈറ്റ് - എന്നും എഴുതാം.

ODYSSEY said...

നല്ല ശ്രമം. അഭിനന്ദനീയം!

ആ നീല നിറത്തിന് കാഠിന്യം അല്‍പ്പം കൂടുതലല്ലേ എന്നൊരു സന്ദേഹം. എന്തോ ചിത്രവുമായി ചേര്‍ന്നു പോകാത്തതു പോലെ തോന്നി.

ഓഫ് റ്റോപിക്:-
1. ഫോളോവേഴ്സ് എല്ലാം ഫാന്‍ ആണെന്ന് ധരിക്കരുത്. സം ഓഫ് ദെം ആര്‍ ജസ്റ്റ് ഫോളോവിങ്ങ് യുവര്‍ പോസ്റ്റ്സ് (മേ ബി വിത് എന്റയ്യെര്‍ലി ഓപ്പൊസ്സിറ്റ് ഐഡിയാസ്.)

2. ഗള്‍ഫില്‍ ഒരു കൂട്ടം ആളുകളുണ്ട്, പ്രത്യേകിച്ചും ഈജിപ്ത്തില്‍ നിന്ന് വന്നവര്‍, കമ്പൌണ്ടര്‍ തൊട്ട് കൂടിയ ഡോക്ടര്‍ വരെ പേര് ചോദിച്ചാല്‍ ദക്തൂര്‍ (ഡോക്ടര്‍)...... എന്ന് ചേര്‍ത്തേ പറയൂ. കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ ആണെങ്കില്‍, വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാട് എന്നു പറയുന്നതു പോലെ, എല്ലാവനും മൊഹന്ദിസ് (എഞ്ചിനീയര്‍)..... എന്നാണ് പേരു പറയുന്നത്. എന്തോ എനിക്ക് ഏറ്റവും അരോചകമായി തോന്നുന്ന കാര്യം. ഞാന്‍ ഡോക്ടറാണെങ്കില്‍ എന്റെ പേരു ചോദിക്കുന്നവരോട് ഓഡിസ്സി എന്നല്ല്ലാതെ ഡോക്ടര്‍ ഓഡിസ്സി എന്നു പറയുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം (ഇതെന്റെ മാത്രം അഭിപ്രായം/തോന്നല്‍). പ്രൊഫെഷണല്‍ കറസ്പോണ്ടന്‍സിലൊഴികെ പ്രൊഫെഷന്‍ ചേര്‍ക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.
താങ്കള്‍ എന്തു പറയുന്നു? ‍

3. ആ വിജെറ്റിന്റെ ആവശ്യമില്ല ഇത് ഏറ്റവും നല്ല മലയാളം ബ്ലോഗുകളില്‍ ഒന്നാണെന്ന് മനസ്സിലാക്കാന്‍.
:-)

Melethil said...

ശരിയ്ക്കും കലക്കീട്ടുണ്ടല്ലോ മാഷെ!
odyssey പറഞ്ഞ അഭിപ്രായം എനിയ്ക്കും!

എതിരന്‍ കതിരവന്‍ said...

Thanks for bringing up these picturs here.
Hope you have seen this:

http://ethiran.blogspot.com/2007/11/blog-post_27.html

രഘുനാഥന്‍ said...

ബ്രൈറ്റ് സര്‍ .. അതിശയകരമായ ചിത്രങ്ങള്‍ തന്നെ... ആശംസകള്‍

bright said...

@ ODYSSEY ,

..ആ നീല നിറത്തിന് കാഠിന്യം അല്‍പ്പം കൂടുതലല്ലേ എന്നൊരു സന്ദേഹം. എന്തോ ചിത്രവുമായി ചേര്‍ന്നു പോകാത്തതു പോലെ തോന്നി......

250 വര്‍ഷം മുന്‍പ് ആ നീലനിറം ഇപ്പോള്‍ കാണുന്നതിനേക്കാളും തെളിച്ചമുള്ളതായിരിക്കുമെന്നു കരുതി. എന്തായാലും നാലുവര്‍ഷം മുന്‍പ് ആ ചിത്രം വരക്കുമ്പോള്‍ എനിക്ക് അങ്ങിനെ തോന്നി. തീര്‍ച്ചയായും ആവശ്യമെങ്കിൽ ആ കളർ നിഷ്പ്രയാസം മാറ്റാൻ സാധിക്കും.

ഇനി ഓഫ്‌ ടോപ്പിക്ക് കാര്യങ്ങള്‍.....

1. ഫോളോവേഴ്സ് എല്ലാം ഫാന്‍ ആണെന്ന് ധരിക്കരുത്. സം ഓഫ് ദെം ആര്‍ ജസ്റ്റ് ഫോളോവിങ്ങ് യുവര്‍ പോസ്റ്റ്സ് (മേ ബി വിത് എന്റയ്യെര്‍ലി ഓപ്പൊസ്സിറ്റ് ഐഡിയാസ്.)

അങ്ങനെയുള്ള ധാരണയൊന്നുമില്ല.And those with entirely opposite ideas are free to express it here.Even those who don't make their profile public :-)

2. ....ഞാന്‍ ഡോക്ടറാണെങ്കില്‍ എന്റെ പേരു ചോദിക്കുന്നവരോട് ഓഡിസ്സി എന്നല്ല്ലാതെ ഡോക്ടര്‍ ഓഡിസ്സി എന്നു പറയുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം (ഇതെന്റെ മാത്രം അഭിപ്രായം/തോന്നല്‍). പ്രൊഫെഷണല്‍ കറസ്പോണ്ടന്‍സിലൊഴികെ പ്രൊഫെഷന്‍ ചേര്‍ക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.
താങ്കള്‍ എന്തു പറയുന്നു? ‍ ..

ഞാന്‍ ഒരാളെ പരിച്ചയപ്പെടുമ്പോള്‍ ഒരിക്കലും ഡോക്ടര്‍ എന്ന് പറയാറില്ല.താങ്കള്‍ ഉദ്ദേശിക്കുന്നത് ചിത്രത്തിന്റെ അടിയില്‍ പേരെഴുതിയതാണെങ്കില്‍,അതല്പം വിശദീകരിക്കേണ്ടതുണ്ട്.എന്റെ ചിത്രങ്ങള്‍ ഞാന്‍ എന്റെ ക്ലിനിക്കില്‍ വയ്ക്കാറുണ്ട്.പലരും അതുകണ്ട് എവിടെനിന്നാണ് വാങ്ങിയത് എന്ന് പലരും ചോദിക്കാറുമുണ്ട്.(അതായത് ഞാനാണ്‌ കര്‍ത്താവ് എന്നറിയാതെ)ഈ ചിത്രങ്ങളെല്ലാം ക്ലിനിക്കില്‍ വെയ്ക്കാന്‍ പ്രിന്റെടുക്കാന്‍ ഉണ്ടാക്കിയ jpeg ഫയലുകളാണ്.ഒറിജിനല്‍ ഫയലുകളില്‍ പേരൊന്നുമില്ല.ഇമെയില്‍ ഐഡിയിലും ഡോക്ടര്‍ എന്നുപയോഗിച്ചതിനു പ്രത്യേക ഉദ്ദേശമൊന്നുമില്ല.എളുപ്പം എഴുതാവുന്ന ഒരു പേര് അത്രമാത്രം.

പിന്നെ താങ്കള്‍ എഴുതിയ ഗള്‍ഫ്‌ ഉദാഹരണങ്ങളില്‍ ഒരു ദുഃസ്സൂചന തോന്നുന്നതുകൊണ്ട്,(Of course I am sure you didn't mean it,but still...)വേണമെങ്കില്‍ ഡോക്ടര്‍ എന്നുപയോഗിക്കാന്‍ എനിക്ക് നൂറു ശതമാനം യോഗ്യതയുണ്ട്,ഞാന്‍ ഡോക്ടറായത് കാര്‍ന്നോമ്മാര് കാടുകൈയേറി റബ്ബറു വച്ചോ, പൊതുജനങ്ങളെ പറ്റിച്ചോ ഉണ്ടാക്കിയ കാശു കൊടുത്തോ,പൂർവ്വികർ ഏതെങ്കിലും പ്രത്യേക ജാതിയില്‍ ജനിച്ചതിന്റെ ബലത്തിലോ അല്ല. എഴുതിയ പരീക്ഷകളില്‍ ഒന്നു പോലും ഇന്നുവരെ തോറ്റിട്ടുമില്ല.As you might have guessed humility is not one of my virtues :-)

3. ആ വിജെറ്റിന്റെ ആവശ്യമില്ല ഇത് ഏറ്റവും നല്ല മലയാളം ബ്ലോഗുകളില്‍ ഒന്നാണെന്ന് മനസ്സിലാക്കാന്‍....

അത് വെറും കൌതുകത്തിന്റെ പേരില്‍ വച്ചതാണ്.പറയുന്ന Everybody is entitled to some silliness, താങ്കള്‍ തന്നെ പറയുന്ന ഏറ്റവും നല്ല മലയാളം ബ്ലോഗുകളില്‍ ഒന്നിന്റെ ഉടമസ്ഥന് പോലും :-) ഞാന്‍ എനിക്ക് വോട്ടു ചെയ്യണമെന്നു ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് ശ്രദ്ധിക്കുക.

ODYSSEY said...

മറുപടി കണ്ടു. :-)

1. ഫാന്‍സ് എന്നത് ബ്ലോഗ് റ്റെമ്പ്ലേറ്റില്‍ ഇല്ലാത്തതും, താങ്കള്‍ ഫോളോവേഴ്സിനെ വിശേഷിപ്പിക്കാന്‍ ചേര്‍ത്തതുമാണെങ്കില്‍ അത് അനുചിതമാണെന്നു തോന്നി. അത്രമാത്രം.

2. ചില കുഞ്ഞുകുട്ടികളും (അവര്‍ക്കറിവില്ലാത്തതിനാലാണെന്നു കരുതി ക്ഷമിക്കാം) പിന്നെ ചിത്രകാരനും ഉത്തമപുരുഷസര്‍വ്വനാമത്തിനു പകരം സ്വന്തം പേരു പറയുന്നത് പോലെ അരോചകമാണ് ഈജിപ്തുകാരുടെ പ്രകടനം എന്നേ ഉദ്ദേശിച്ചുള്ളൂ. താങ്കളുടെ ക്വാളിഫിക്കേഷനെക്കുറിച്ച് ഞാന്‍ ഒട്ടും സംശയിച്ചിട്ടില്ല. (ഒരാളെഴുതുന്നതെന്ത് എന്നു മാത്രമേ നോക്കറുള്ളൂ അല്ലാതെ അയാളുടെ ജാതിയോ, മതമോ,ലിംഗമോ, പ്രൊഫെഷണല്‍ ക്വാളിഫിക്കേഷനോ എന്നെ ഒരിക്കലും ബോദര്‍ ചെയ്യാറില്ല.)

പിന്നെ, ഒരു പരീക്ഷയിലും തോല്‍ക്കാതിരുന്നത് നല്ലത്. പക്ഷെ പരീക്ഷയില്‍ തോല്‍ക്കുന്നത് മോശമാണെന്ന് ഞാന്‍ കരുതുന്നില്ല.

'I will not say I failed 1000 times. I will say that I discovered there are 1000 ways that can cause failure...'

എന്ന് തോമസ് ആല്‍‌വാ എഡിസണോ മറ്റോ പറഞ്ഞതാണ് എന്റെ മുദ്രാവാക്യം.‍

3. Your statements are quite ironical. :-)
First you said you're having false pride (Humility=Lack of false pride)
Then you said you're having some foolishness (silliness).
I think only a humble person can say that he's a fool. I'll be the last person to see Bright as a fool and a person with false pride.
:-))
മംഗളാശംസകളോടെ!
ഞാന്‍ വിടവാങ്ങുന്നു.
(ചിത്രകാരന്റെ തെറിവിളി കേള്‍ല്‍ക്കുന്നതിനു മുന്‍പ് ഞാനിതാ മണ്ടുന്നു....)

G.manu said...

ബ്രൈറ്റെസ്റ്റ് ബ്ലോഗറേ... പിറന്നാള്‍ ആശംസകള്‍ (ഇമ്മാതിരി ആശസകളിലൊന്നും താല്പര്യമില്ലാത്ത ആളന്ന് അറിയാം എന്നാലും :) )

മണിഷാരത്ത്‌ said...

ക്ഷമയും അദ്ധ്വാനവും സമ്മതിച്ചിരിക്കുന്നു.300 ലെയര്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ അത്ഭുതം തോന്നി.പിന്നെ ചെമ്പുതകിടിലെ ചിത്രം അസ്സലായിട്ടുണ്ട്‌.അഭിനന്ദനങ്ങള്‍

അനിൽ@ബ്ലൊഗ് said...

ചിത്രങ്ങള്‍ക്ക് നന്ദി.

ചാണക്യന്‍ said...

ചിത്രങ്ങൾ ഗംഭീരം...

ബ്ലോഗർക്കും ബ്ലോഗിനും വൈകിയ പിറന്നാൾ ആശംസകൾ...

തരവന്‍ said...

മനോഹരങ്ങളായ ചിത്രങ്ങള്‍ !!!
താങ്കളുടെ പരിശ്രമത്തിന്റെ വിജയം .

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!