ധന്വന്തരീമൂര്‍ത്തി
വൈഷ്ണവരുടെ വൈദ്യ ദേവതയായ ധന്വന്തരിയെ(ശൈവര്‍ വൈദ്യനാഥന് എന്നപ്പേരില്‍ ശിവനെത്തന്നെയാണ് ആരാധിക്കുക പതിവ്.)ഒരുകൈയില്‍ ജളൂകവും (അട്ട)മറുകൈയില്‍ അമൃതകുംഭവുമായി ചിത്രീകരിച്ചിരിക്കുന്നു.മറ്റുരണ്ടു കൈകളിലും വൈഷ്ണവചിഹ്നങ്ങളായ ശംഖും, ചക്രവും. കോട്ടക്കല്‍ വെങ്കിട്ടതേവര്‍ ശിവ ക്ഷേത്രത്തില്‍നിന്ന്.
ശംഖം ചക്രം ജളൂകാംദധദമൃതഘടം ചാരുദോര്ഭിശ്ചതുര്ഭിഃ
സൂക്ഷ്മസ്വച്ഛാതി ഹൃദ്യാംശുകപരിവിലസന്മൌലിമം ഭോജനേത്രം
കാളാംഭോദോജ്വലാംഗം കടിതടവിലസച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം സകല ഗദവന പ്രൌഢദാവാഗ്നിലീലം.
ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത് താഴെ.