Showing posts with label സ്വയംവര പാര്‍വ്വതി. Show all posts
Showing posts with label സ്വയംവര പാര്‍വ്വതി. Show all posts

Wednesday, April 1, 2009

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (5) സ്വയംവര പാര്‍വ്വതി



സ്വയംവര പാര്‍വ്വതി
ശിവനുമായുള്ള വിവാഹത്തിനു പുറപ്പെടുന്ന പാര്‍വ്വതി.കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.

ധ്യാനശ്ലോകം.

കരധൃതവനമാല്യാ രക്തസര്‍വ്വാംഗഭൂഷാ
നിഖിലനയന ചേതോഹാരി രൂപാഗ്ര്യവേഷാ
ഭവതു ഭവദഭീഷ്ട പ്രാപ്തയേ ശൈലകന്യാ
പുരുഷയുവതിവശ്യാകൃഷ്ടിനിത്യപ്രഗല്ഭാ

(വനമാല കൈയില്‍ പിടിച്ചും ചുവന്ന നിറത്തോടുകൂടിയും അവയവങ്ങളെ ആഭരണങ്ങളാല്‍ അലങ്കരിച്ചും സകലജനങ്ങളുടെ നേത്രങ്ങളെയും മനസ്സിനെയും ആകര്‍ഷിക്കത്തക്ക ഭംഗിയുള്ള വേഷത്തോടും രൂപത്തോടും കൂടിയ, സ്ത്രീപുരുഷന്‍മാരെ വശീകരിക്കുന്നതിലും ആകര്‍ഷിക്കുന്നതിലും സാമര്‍ത്ഥ്യമുള്ള ശ്രീപാര്‍വ്വതി അഭീഷ്ടങ്ങളെ പ്രദാനം ചെയ്യട്ടെ.)