
software adobe photoshop
ഇത് ഫോട്ടോ അല്ല. ഫോട്ടോഷോപ്പ് മാത്രമുപയോഗിച്ച് ഉണ്ടാക്കിയത്.Bert Monroy യുടെ പുസ്തകങ്ങള്‍ വായിച്ച് ആവേശം കേറി ചെയ്തു നോക്കിയതാണ്.Bert Monroy തേങ്ങയുടക്കുമ്പോള്‍ ഒരു ചെരട്ടയെങ്കിലും ഉടയ്ക്കാനുള്ള എന്റെ ഒരു ശ്രമം.
രസകരമായ കാര്യം ഈ ചിത്രം ഞാനൊരു ഫോട്ടോഗ്രാഫി മാസികയുടെ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരത്തിനു അയച്ചു കൊടുത്തിരുന്നു.അതിനു സമ്മാനവും കിട്ടി.ഫോട്ടോ അല്ല എന്ന് പിന്നീട് മനസ്സിലയതുകൊണ്ടാവാം, സമ്മാനം തന്നില്ല:-(
ഏകദേശം 20 മണികൂര്‍ സമയമെടുത്തു ഈ ചിത്രം നിര്‍മ്മിക്കാന്‍.എന്തിനിത്ര ബുദ്ധിമുട്ടുന്നു? ഒരു ക്യാമറ ഉപയോഗിച്ചു ഫോട്ടൊ എടുത്താല്‍ പോരേ എന്ന് തോന്നുന്നവരോട്. I like doing it ;-)
2 comments:
ചിത്രം ഇപ്പോളാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ഒരു സജ്ജഷന്‍. വെള്ളക്കരുവിന്റെ പെര്‍സ്പെക്ടീവില്‍ ചെറിയൊരു പ്രശ്നം തോന്നുന്നുണ്ട്
സംഭവം ഉഷാർ മാഷെ!
പക്ഷെ ആ പുറകിലത്തേത് തൂവലാണെന്നു മനസിലാകാൻ ചാണക്യന്റെ കമന്റ് വായിക്കേണ്ടി വന്നു!
ആ മുട്ടത്തോടിന്റെ ബാക്കി ഹാഗമാണെന്നു കരുതി തോടിന്റെ എത്ര ഏരിയ വലിയ രണ്ട് തോടിലുമായി പോയി, ഇനി മൊത്തം ഏരിയയ്ല്നിന്നു മൈനസ് ചെയ്താൽ ആ ചെറിയ മൂന്നാമത്തെ തോടിനൊപ്പമാകുമോ... ഹൊ അങ്ങനെ ഞാൻ എവടെവരെ പോയെന്നോ! പിന്നെയാ കമന്റ് വായിച്ച്ശേഷമാണ് തൂവലിന്റെ ഭംഗി ശരിയായി മനസ്സിലായത്... തുറന്നു പറയട്ടെ, ആ തൂവലവിടെ വേണ്ടിയിരുന്നില്ല! എന്റെ എളിയ അഭിപ്രായാണ് ട്ടോ... തൂവലും മുട്ടയും അതിഗംഭീരം, പക്ഷെ രണ്ടും കൂടിയായപ്പൊ പൊലിമ ഒന്നു കുറഞ്ഞു... അതാണ് വിവക്ഷ! തെറ്റിധരിക്കില്ലല്ലൊ!!!
Post a Comment