
software adobe photoshop
ഇത് ഫോട്ടോ അല്ല. ഫോട്ടോഷോപ്പ് മാത്രമുപയോഗിച്ച് ഉണ്ടാക്കിയത്.Bert Monroy യുടെ പുസ്തകങ്ങള്‍ വായിച്ച് ആവേശം കേറി ചെയ്തു നോക്കിയതാണ്.Bert Monroy തേങ്ങയുടക്കുമ്പോള്‍ ഒരു ചെരട്ടയെങ്കിലും ഉടയ്ക്കാനുള്ള എന്റെ ഒരു ശ്രമം.
രസകരമായ കാര്യം ഈ ചിത്രം ഞാനൊരു ഫോട്ടോഗ്രാഫി മാസികയുടെ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരത്തിനു അയച്ചു കൊടുത്തിരുന്നു.അതിനു സമ്മാനവും കിട്ടി.ഫോട്ടോ അല്ല എന്ന് പിന്നീട് മനസ്സിലയതുകൊണ്ടാവാം, സമ്മാനം തന്നില്ല:-(
ഏകദേശം 20 മണികൂര്‍ സമയമെടുത്തു ഈ ചിത്രം നിര്‍മ്മിക്കാന്‍.എന്തിനിത്ര ബുദ്ധിമുട്ടുന്നു? ഒരു ക്യാമറ ഉപയോഗിച്ചു ഫോട്ടൊ എടുത്താല്‍ പോരേ എന്ന് തോന്നുന്നവരോട്. I like doing it ;-)
